ന്യൂഡെല്‍ഹി: കര്‍ഷക സമരം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കത്തെഴുതിത്തിയിരിക്കുകയാണ് പഞ്ചാബിലെ ഒരു കര്‍ഷകന്‍. ഫിറോസ്പൂരിലെ ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് വെള്ളിയാഴ്ച വികാര നിര്‍ഭരമായ കത്തെഴുതിയത്.
അമ്മയെ ദൈവം പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് ഹര്‍പ്രീത് സംഗ് കത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായി സംലയില്‍ സമരം ചെയ്യുമ്പോള്‍ ഇദ്ദേഹത്തെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കര്‍ഷകരെ അവഗണിക്കാനായേക്കും എന്നാല്‍, അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കുമോ,
താങ്കളുടെ മകനായ ഇന്ത്യന്‍ പ്രധാനമന്ത്രി കര്‍ഷക വിരുദ്ധനിയമം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്.അമ്മയോട് പ്രധാനമന്ത്രിക്ക് ‘നോ’ പറയാനാവില്ല. ഡെല്‍ഹിയിലെ തണുപ്പില്‍ തണുത്തുവിറച്ച് സമരം ചെയ്യുന്ന ആയിരിക്കണക്കിന് കര്‍ഷകരെ അമ്മക്ക് സഹായിക്കാനാവുമെന്നും കര്‍ഷകനായ ഹര്‍പ്രീത് സിംഗ് കത്തില്‍ പ്രതീക്ഷ പ്രകടിപ്പിയ്ക്കുന്നു.