Home World അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

0

ന്യൂയോർക്ക്: ആശങ്ക വർധിപ്പിച്ച് അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഒന്നരലക്ഷത്തിലധികം കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. 4.19 ലക്ഷം പേർ മരിച്ചു. ഒന്നര കോടിയോളം പേരാണ് സുഖംപ്രാപിച്ചത്.

അതേസമയം ലോകമെമ്പാടും രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. ആകെ കൊറോണ ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. 20,97,776 പേർ മരണമടഞ്ഞു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 13,000ത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,06,25,420 രോഗബാധിതരാണ് ഉളളത്. നിലവിൽ 1.90ലക്ഷം പേർ മാത്രമേ ചികിത്സയിലുളളൂ. 1,02,81,391 പേർ രോഗമുക്തി നേടി. 1.53 ലക്ഷം പേർ മരിച്ചു.

ബ്രസീലിൽ എൺപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉളളത്. 2.14 ലക്ഷം പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം മുപ്പത്തിയേഴായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

LEAVE A REPLY

Please enter your comment!
Please enter your name here