Home State പഞ്ച് ചെയ്തിട്ട് മുങ്ങുന്ന ജീവക്കാർക്ക്‌ ഇനി പിടിവീഴും; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

പഞ്ച് ചെയ്തിട്ട് മുങ്ങുന്ന ജീവക്കാർക്ക്‌ ഇനി പിടിവീഴും; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇനി ആക്സസ് കൺട്രോൾ സംവിധാനം. ജീവനക്കാർ പഞ്ച് ചെയ്തിട്ട് മുങ്ങി വൈകിട്ട് വീണ്ടും പഞ്ച് ചെയ്താലും പിടി വീഴും. കൊച്ചി മെട്രോയിലും അക്കൗണ്ട്‌ ജനറൽ ഓഫീസിലും നടപ്പാക്കിയ മാതൃകയിൽ ആണ് സംവിധനം.

തിരിച്ചറിയാൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും.

പുറത്തിറങ്ങിയാൽ തിരിച്ചു കയറുന്നത് വരെയുള്ള സമയം ഹാജരിൽ കുറവ് വരും. ദിവസം 7 മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും. കെൽട്രോൺ വഴി 1.95 കോടി രൂപയ്ക്കാണ് നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here