ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ അ​സോ​സി​യേ​ഷ​നി​ൽ​നി​ന്ന്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടിവി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ എ​ൻബിഎ

ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ​ൻ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ അ​സോ​സി​യേ​ഷ​നി​ൽ​നി​ന്ന്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടിവി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ അ​സോ​സി​യേ​ഷ​ൻ (എ​ൻബിഎ) ആ​വ​ശ്യ​പ്പെ​ട്ടു. ബ്രോ​ഡ്​​​കാ​സ്​​റ്റ്​ ഓ​ഡി​യ​ൻ​സ്​ റി​സ​ർ​ച് കൗ​ൺ​സി​ൽ (ബാ​ർ​ക്) മു​ൻ സി.​ഇ.​ഒ പാ​ർ​​ഥ ദാ​സ്​ ഗു​പ്​​ത​യും റി​പ്പ​ബ്ലി​ക്​ ടി.​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​മാ​യി ന​ട​ത്തി​യ വാ​ട്​​സ്​​ആ​പ്​ ചാ​റ്റ്, റേ​റ്റി​ങ്ങി​​ലെ കൃ​ത്രി​മം വെ​ളി​പ്പെ​ടു​​ത്തു​ന്നെ​ന്ന്​ മാ​ത്ര​മ​ല്ല, അ​ധി​കാ​ര​ത്തി​ൻ്റെ പി​ന്നാ​മ്പു​റ ക​ളി​ക​ളാ​ണ്​ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി​മാ​രു​ടെ നി​യ​മ​നം, മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന, പ്ര​ധാ​ന​മ​ന്ത്രി ഓ​ഫി​സി​ലെ ഇ​ട​പെ​ട​ൽ, വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ വ​രെ പു​റ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ളി​ലു​ണ്ട്. ബാ​ർ​കു​മാ​യി ചേ​ർ​ന്ന്​ റേ​റ്റി​ങ്ങി​ൽ ന​ട​ക്കു​ന്ന കൃ​ത്രി​മ​ത്തെ കു​റി​ച്ച്​ നാ​ലു​വ​ർ​ഷ​മാ​യി എ​ൻബിഎ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ത്ത​ചാ​ന​ലു​ക​ളു​ടെ ടിആ​ർപി റേ​റ്റി​ങ്​ നി​ർ​ത്തി​വെ​ച്ച​താ​യി എ​ൻബിഎ അ​റി​യി​ച്ചു. ടെ​ലി​വി​ഷ​ൻ റേ​റ്റി​ങ്ങി​ലെ​ സ​ത്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച്​ ബാ​ർ​ക്​ വ്യ​ക്ത​മാ​യ പ്ര​സ്​​താ​വ​ന​യി​റ​ക്ക​ണ​മെ​ന്നും എ​ൻ.​ബി.​എ ആ​വ​ശ്യ​പ്പെ​ട്ടു.