നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ച്‌ ബ്രിട്ടൻ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി-7 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ച്‌ ബ്രിട്ടൻ. ജൂണിലാണ് ജി-7 ഉച്ചകോടി നടക്കുക. ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്നാണ് ബ്രിട്ടൻ വിശേഷിപ്പിച്ചത്. ജി-7 ഉച്ചകോടിയ്ക്ക് മുൻപായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.

കോൺവാളിൽ ജൂൺ 11 മുതൽ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബ്രിട്ടൻ വാക്‌സിൻ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്‌സിനുകളുടെ അമ്പതു ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച്‌ പ്രവർത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈക്കമ്മിഷൻ വ്യക്തമാക്കി.