നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അച്ഛനും മ​ക​നും അറസ്​റ്റിൽ

വെ​ള്ള​റ​ട: നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അച്ഛനും മ​ക​നും അറസ്​റ്റിൽ. കു​ട​യാ​ൽ ആ​റ്റി​ൻപ​ള്ളം റോ​സ് ഭ​വ​നി​ൽ ബാ​ല​രാ​ജ് (71), മ​ക​ൻ ജ​ഗ​ൽ നി​വാ​സി​ൽ ബി.​ആ​ർ. രാ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗു​രു​ത​ര ര​ക്ത​സ്രാ​വം കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ബാ​ലി​ക​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് പീ​ഡ​ന വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​ന് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ​രം​ഗ​ത്തു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം നടന്നിരുന്നു. തുടർന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.