ന്യൂഡെൽഹി: ചൈന അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികർക്ക് എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യ. ലഡാക്ക് മേഖലയിൽ ജോലി ചെയ്യുന്ന 4000 സൈനികർക്ക് ഇന്ന് കൊറോണ വാക്‌സിൻ നൽകും.
ലഡാക്കിന്റെ തലസ്ഥാനമായ ലേയിലാണ്. സൈനികർക്കായുള്ള വാക്‌സിനേഷൻ. ലഡാക്കിൽ വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്. സൈനിക മേഖലയിലെ ആരോഗ്യ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ട വാക്സിനേഷൻ പ്രഥമ പരിഗണന നൽകുക.
അതേസമയം ലഡാക്കിൽ പ്രധാന കേന്ദ്രങ്ങളിൽ സേവനം അനുഷ്ടിക്കുന്ന സൈനികർ വാക്‌സിൻ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളിൽ എത്തില്ല. ലഡാക്ക് മേഖലയിൽ വലിയ രീതിയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യമില്ലെന്ന് ബന്ധപ്പെട്ട സൈനിക വൃത്തങ്ങൾ അറിയിച്ചു.