ഡോളർകടത്തു കേസ്; സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈൻ എ ഹഖിനെ ആണ് ചോദ്യം ചെയുന്നത്. ചൊവ്വാഴ്ച ഹാജരാകാൻ അറിയിച്ച് കസ്റ്റംസ് പ്രോട്ടോകോള്‍ ഓഫീസർക്ക് നോട്ടീസ് നൽകി. കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉന്നതരെയടക്കം ചോദ്യം ചെയ്യുന്നത്.

സംസ്ഥാന പ്രോട്ടോകള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖ് നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്കും തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. അറ്റാഷേക്കും കോൺസുൽ ജനറൽ മാത്രമാണ് നയതന്ത്ര പരീക്ഷയുടെ തിരിച്ചറിയൽ കാർഡുകൾ നൽകേണ്ടത്.
എന്നാൽ വിദേശത്തേക്ക് ഡോളർ കടത്തിയ ഖാലിദ് അടക്കമുള്ള ഈജിപ്ഷ്യൻ പൗരന്‍ ഇയാൾ തിരിച്ചറിയൽകാർഡ് നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചുകൊണ്ടാണ് ഡോളറുമായി ഖാലിദിന് വിദേശത്തേക്ക് കടന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞ ദിവസം അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസറെയും ചോദ്യം ചെയ്തപ്പോൾ ഇതു സംബന്ധിച്ച് മൊഴി നൽകിയിരുന്നതായും സൂചനയുണ്ട്.

അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ എം.എസ് ഹരികൃഷ്ണൻ ആയിരുന്നു കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. യു.എ.ഇ കോൺസുലറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തത്.