Home National പെട്രോൾ,ഡീസൽ വില വീണ്ടും വര്‍ധിച്ചു; കൂടിയത് 25 പൈസ

പെട്രോൾ,ഡീസൽ വില വീണ്ടും വര്‍ധിച്ചു; കൂടിയത് 25 പൈസ

0

ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വർധിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വർധിച്ചത്.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 84.70 രൂപയാണ് വില. 25 പൈസ വർദ്ധിച്ചതോടെ ഒരു ലിറ്റർ ഡീസലിന് 74.88 രൂപയാണ് ന്യൂഡൽഹിയിൽ വില. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം വർധിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതാണ് ഇന്ധന വില വർധിക്കാൻ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here