തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന് നൽകും. 30 വർഷത്തേക്കുള്ള കരാറിന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അനുമതി നൽകി. കിഫ്ബി നിർമിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ വരുമാനം കെഎസ്ആർടിസിക്ക് നൽകാനാണ് കരാർ പ്രകാരം ധാരണയായി.
കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന് നൽകുന്നതിനുള്ള ധാരണായായത്. 30 വർഷ പാട്ടക്കരാറിൽ കെഎസ്ആർടിസി ഭൂമിയിൽ വാണിജ്യ സമുച്ചയം കിഫ്ബി നിർമിക്കും. എന്നാൽ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കിഫ്ബിയുടെ ആസ്ഥാന മന്ദിരവും തിയേറ്റർ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയുമെല്ലാം സമുച്ചയത്തിലുണ്ടാകുമെന്നാണ് വിവരം. ഇതിൽനിന്നുള്ള വരുമാനം കെഎസ്ആർടിസിക്ക് നൽകാമെന്നുള്ള ധാരണ കരാറിലുള്ളതായാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
നേരത്ത തിരുവല്ല, അങ്കമാലി, കേഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയങ്ങൾ പണിതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. തൊഴിലാളി സംഘടനകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.