ഷഫീഖിന്റെ കസ്റ്റഡി മരണം; മധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷിക്കും

കൊച്ചി: ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ഷഫീഖിന്റെ മരണം മധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ അന്വേഷിക്കും. കാക്കനാട് ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐ.ജി നാഗരാജു പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രതി ഷഫീഖ് മരിച്ചത്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെഫീഖ് പൊലീസ് മർദ്ദനം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.