Home Local News റഷ്യൻ വിമാനം എത്തിയില്ല; റഷ്യക്കാരുടെ ഇന്നത്തെ യാത്ര മുടങ്ങി

റഷ്യൻ വിമാനം എത്തിയില്ല; റഷ്യക്കാരുടെ ഇന്നത്തെ യാത്ര മുടങ്ങി

0

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരുടെ റഷ്യയിലേയ്ക്കുള്ള യാത്ര വീണ്ടും മുടങ്ങി.

റഷ്യയിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് 164 പൗരന്മാര്‍ ഇന്ന് റഷ്യയിലേയ്ക്ക് തിരികെ പോകാനായി തയ്യാറായിരുന്നത്. റഷ്യയിൽ നിന്നും വിമാനം എത്താത്തതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. നേരത്തേയും വിമാനം എത്താത്തതിനെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here