ന്യൂഡെൽഹി: രാജ്യത്തെ ഓൺലൈൻ കമ്പനികളുടെ ഇടപാടുകൾ നിരീക്ഷിക്കാൻ ആർബിഐ സമിതിയെ നിയോഗിച്ചു. മലയാളികളടക്കം നിരവധി പേർ ഓൺലൈൻ വായ്പാ കമ്പനികളുടെ ചതിക്കുഴയിൽ പെട്ട വാർത്തകൾ പുറത്ത് വന്നതോടെയാണ് ആർബിഐ ഇടപെട്ടെത്.
ആറംഗ സംഘത്തെയാണ്. ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ചിരിക്കുന്നത്. ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജയന്ത് കുമാർ ഡാഷ് അദ്ധ്യക്ഷനായ സമിതിലെ രണ്ട് അംഗങ്ങൾ പുറത്ത് നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണം.
ലോക്ക് ഡൗൺ കാലത്താണ് ഓൺലൈൻ വായ്പ കമ്പനികളുടെ പ്രവർത്തനം സജീവമായത്.
ഓൺലൈൻ നടപടികൾ പൂർത്തിയാക്കി വായ്പാ ഇടപാടുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുള്ള കമ്പിനികളുടെ മറവിലാണ് വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നത്. നിരവധി പേരാണ് ഇവരുടെ കെണിയിൽ പെട്ടത്.
തട്ടിപ്പിന് ഇരയായ നിരവധി പേർ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തിയിരുന്നു.