Home State എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് : കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് ; വിദ്യാഭ്യാസമന്ത്രി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് : കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് ; വിദ്യാഭ്യാസമന്ത്രി

0

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് .

കൊറോണയിൽ അക്കാദമിക് കലണ്ടറാകെ താളം തെറ്റിയിരുന്നു. പരീക്ഷകളെല്ലാം തീർന്ന് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷക‌ളാണ് ബാക്കിയുള്ളത്.

കൊറോണ മൂലം സിബിഎസ്ഇ പരീക്ഷമാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നെയാണ് എല്ലാം നീട്ടിവെച്ചത്. ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here