Home State പോലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു; പ്രതി അപസ്മാര രോഗിയെന്ന് അധികൃതര്‍

പോലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു; പ്രതി അപസ്മാര രോഗിയെന്ന് അധികൃതര്‍

0

കൊച്ചി: കാക്കനാട് ജില്ലാ ജയിലിനോട് ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ് (35) ആണ് റിമാന്‍ഡിലായിരിക്കെ മരിച്ചത്. അപസ്മാര ബാധയെ തുടര്‍ന്നു ചൊവ്വാഴ്ച ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്കു മൂന്നിനു മരിച്ചു. സര്‍ക്കാര്‍ സഹായം നല്‍കാമെന്നു പറഞ്ഞു വയോധികയില്‍ നിന്നു 3,000 രൂപയും സ്വര്‍ണ്ണക്കമ്മലും തട്ടിയെടുത്തെന്ന കേസില്‍ ഉദയംപേരൂര്‍ പോലീസാണ് ഷെഫീഖിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here