Home Local News സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങി കാണാതായ രണ്ടുകുട്ടികളെ കണ്ടെത്തി

സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങി കാണാതായ രണ്ടുകുട്ടികളെ കണ്ടെത്തി

0

കൊച്ചി: എറണാകുളം പുക്കാട്ടുപടിയിൽ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങി കാണാതായ കുട്ടികളെ കണ്ടെത്തി. കുട്ടികൾ സുരക്ഷിതരായി പറവൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. താമസിയാതെ ഇവരെ മാതാപിതാക്കളെ ഏൽപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

കുട്ടികൾ ചെറായി ബീച്ച് കാണാനിറങ്ങിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. പുക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ ഇവരെ തിങ്കളാഴ്ച വൈകിട്ടു മുതലാണ് കാണാതായത്. സഹോദരിമാരുടെ മക്കളാണ് ഇവർ.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികൾ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പത്തരയോടെ മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വഷണം പുരോഗമിച്ചതും ഇവരെ കണ്ടെത്തിയതും

LEAVE A REPLY

Please enter your comment!
Please enter your name here