ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 69കാരനാണ് മരണപ്പെട്ടത്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്. പുതുതായി 69 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 690 ആയി ഉയര്‍ന്നെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളില്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്നും ബീല രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.