തുടർഭരണം ഇല്ലാതാക്കിയത് പി സി ജോര്‍ജ്’ ; യുഡിഎഫില്‍ എടുക്കരുതെന്ന് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

കോ​ട്ട​യം: ജ​ന​പ​ക്ഷം നേ​താ​വ് പിസി ജോ​ർ​ജി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യേ​യും മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഈ​രാ​റ്റു​പേ​ട്ട യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന് തു​ട​ർ​ച്ച ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​താ​ണെ​ന്നും പി.​സി.​ജോ​ർ​ജി​ന്‍റെ അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ത് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ജോ​ർ​ജ് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

ബിജെപി യുമായി ഉണ്ടായിരുന്ന സഹകരണത്തെയും കമ്മിറ്റി വിമർശിച്ചു. പണത്തിന്‍റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാൻ പി സി ജോർജ് ശ്രമിക്കുന്നു എന്നും ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വിമർശിച്ചു.