കൊല്ലം: മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കൊല്ലം കൊട്ടിയം മൈലക്കാട് സ്വദേശി ശ്യാംകുമാറിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം. പ്രമേഹരോഗം അലട്ടിയിരുന്ന ശ്യാംകുമാര്‍ മരുന്നു വാങ്ങാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.