തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവരിൽ കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതുവരെ 336 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 263 പേർ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.