യുഡിഎഫിലേക്ക് വരാനുള്ള പിസി ജോ​ർജിൻ്റെ ശ്രമത്തിനെതിരേ ലീ​ഗ്, കോ​ൺ​ഗ്ര​സ് പ്രാദേ​ശി​ക നേ​തൃ​ത്വത്തിൻ്റെ പ്രതിഷേധം

ഈ​രാ​റ്റു​പേ​ട്ട: യുഡിഎഫിലേക്ക് ചേരാനുള്ള പിസിജോ​ർ​ജ്​ എംഎ​ൽഎ​യുടെ ശ്രമത്തിനെതിരേ പൂ​ഞ്ഞാ​റി​ലെ ലീ​ഗ്, കോ​ൺ​ഗ്ര​സ്, പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ ഭീഷണിയുമായി രംഗത്ത് എത്തിയതോടെ ഇവരെ അനുരഞ്ജിപ്പിക്കാൻ ശ്രമം തുടങ്ങി. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ൾ ഇന്ന് കോ​ട്ട​യ​ത്ത് എ​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പിഎംഎ സ​ലാ​മും ടിഎം സ​ലീ​മുമാണ് ഇന്ന് കോ​ട്ട​യ​ത്തെ​ത്തുന്നത്.

പിസി ജോ​ർ​ജി​നെ യുഡിഎ​ഫി​ൽ എ​ടു​ത്താ​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ലെ കോ​ണ്‍ഗ്ര​സിൻ്റെ മു​ഴു​വ​ന്‍ ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ് പൂ​ഞ്ഞാ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കു​ർ​ബാ​നി ഭീഷണി മുഴക്കിയിട്ടുണ്ട്.
”ജോ​ര്‍ജി​നെ എ​ടു​ത്താ​ല്‍ പൂ​ഞ്ഞാ​ർ മാ​ത്ര​മ​ല്ല, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ ഉ​ള്‍പ്പെ​ടെ മ​ണ്ഡ​ല​ങ്ങ​ളും ന​ഷ്​​ട​പ്പെ​ടും. എ​തി​ര്‍പ്പ്​ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല” -കു​ര്‍ബാ​നി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎ​ഫി​നൊ​പ്പം ചേ​ര്‍ന്ന്​ പ്ര​വ​ര്‍ത്തി​ക്കാ​നാ​ണ് താ​ല്‍പ​ര്യ​മെ​ന്ന് ജോ​ര്‍ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ ഇക്കാര്യത്തിൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേ​ര​ത്തേ​യും പൂ​ഞ്ഞാ​റി​ലെ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ജോ​ര്‍ജ്​ വ​രുന്ന​തി​നെ എ​തി​ർ​ത്തി​രു​ന്നു. ച​ർ​ച്ച​ക്കു​വ​ന്ന ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ പൂ​ഞ്ഞാ​റി​ൽ ത​ട​ഞ്ഞിരു​ന്നു. ജോ​ർ​ജ്​ വ​രു​ന്ന​തി​നെ​തി​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ ലീ​ഗ് നേ​താ​ക്ക​ൾ സം​സ്ഥാ​ന നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു.