ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ നാ​ല​മ്പല​ത്തി​ന​കത്ത് പ്ര​വേ​ശ​ന നി​രോ​ധ​നം മ​റി​ക​ട​ന്ന് വി​ഐ​പി​ക​ൾ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ച്ചു

ഗു​രു​വാ​യൂ​ർ: കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല​മ്പല​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശ​ന നി​രോ​ധ​നം ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ള്ള ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​രോ​ധ​നം മ​റി​ക​ട​ന്ന് വി​ഐ​പി​ക​ൾ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ച്ചു. കൊ​ച്ചി നേ​വ​ൽ ക​മാ​ൻ​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും മ​റ്റു നാ​ലു​പേ​രു​മ​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് നാ​ല​ന്പ​ല​ത്തി​നു​ള്ളി​ൽ ദ​ർ​ശ​നം അ​നു​വ​ദി​ച്ച​ത്.

ര​ണ്ടു സ്ത്രീ​ക​ളും നാ​ലു പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​രി​ട്ടു കൊ​ണ്ടു​വ​ന്നാ​ണ് ദ​ർ​ശ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ത്താ​ഴ​പൂ​ജ​യ്ക്ക് ശേ​ഷ​വും ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തി​നും നാ​ല​ന്പ​ല​ത്തി​നു​ള്ളി​ൽ വി​ഐ​പി​ക​ൾ എ​ത്തി.

പു​ല​ർ​ച്ചെ നാ​ല​ര മു​ത​ലാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നാ​ല​ന്പ​ല പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്ന് ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് ഭ​ക്ത​ർ​ക്ക് അ​നു​വാ​ദം ഉ​ള്ള​തെ​ന്നി​രി​ക്കെ വി​ഐ​പി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത് ഭ​ക്ത​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ദേ​വ​സ്വം മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്കും ബ​ന്ധു​വി​നും നാ​ല​ന്പ​ല​ത്തി​ൽ ദ​ർ​ശ​നം അ​നു​വ​ദി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ച്ച​ത്.