Home State മന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി; റിപ്പോർട്ട് 13ന് സഭയിൽ വയ്ക്കും

മന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി; റിപ്പോർട്ട് 13ന് സഭയിൽ വയ്ക്കും

0

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. കമ്മിറ്റി റിപ്പോർട്ട് ജനുവരി 13 ന് സഭയിൽ വയ്ക്കാനാണ് എത്തിക്സ് കമ്മറ്റിയുടെ തീരുമാനം.

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മന്ത്രി പുറത്ത് വിട്ടത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. വി ഡി സതീശനെയും മന്ത്രിയേയും വിളിച്ച് വരുത്തി കേട്ടതിന് ശേഷമാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വിഡി സതീശന്റെ പരാതി. വിഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്ന് ആരോപണം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here