തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. സ്പീക്കര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
ഇവരെ നിയമസഭ കവാടത്തില്‍ വച്ച് പൊലീസ് തടയുകയും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്.