അബുദാബി: ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഒരഴ്ചയ്ക്കുള്ളിൽ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഡോ അൻവർ ഗർഗാഷ്. നയതന്ത്ര കാര്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അദേഹം പറഞ്ഞു.
ഖത്തറും മറ്റ് നാലു രാജ്യങ്ങളിൽ ഓരോന്നും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും.
നഷ്ടങ്ങൾ സംബന്ധിച്ച അവലോകനങ്ങളുണ്ടാവേണ്ടതുണ്ട്. അതിന്റെ ഒപ്പം ഓരോരുത്തരുടെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനൊപ്പം സുതാര്യതയും ആവശ്യമാണ്. ഖത്തറിലെ തുർക്കി സൈന്യത്തിന്റെ സാന്നിദ്ധ്യം അറബ് ലോകത്ത് ഇറാന്റെ സാന്നിദ്ധ്യം പോലെയാണ് തങ്ങൾ കാണുന്നതെന്ന് അദേഹം പറഞ്ഞു. ഓരോ രാജ്യത്തിനും വ്യത്യസ്തമായ പ്രശ്‌നങ്ങളാണുള്ളത് അത് ഈ സംഘം പരിഗണിക്കും.
ഏതൊരു പ്രതിസന്ധി പോലെയും ഖത്തർ പ്രതിസന്ധിയും അതിന്റെ അവശിഷ്ടങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. അതിൽ ചിലത് വേഗത്തിൽ പരിഹരിക്കാൻ കഴിയും. എന്നാൽ ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കുറച്ച് കാല താമസം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.