മലയാളി വിദ്യാർഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

ഒട്ടാവ: മലയാളി വിദ്യാർഥി കാനഡയിൽ വാഹന അപകടത്തിൽ മരിച്ചു. കുറവിലങ്ങാട്, കുര്യനാട് സ്വദേശി ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് അപകടത്തിൽ മരിച്ചത്. ചീങ്കല്ലേൽ സെൻറ് തോമസ് പള്ളി ഇടവകാംഗമാണ്.

കാനഡയിൽ കഴിഞ്ഞ ദിവസം ഉച്ചസമയത്ത് ഡെന്നീസ് സഞ്ചരികാർ അപകടത്തിൽ പെട്ടായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചു. സ്റ്റുഡൻറ് വിസയിലാണ് ഡെന്നീസ് സെബാസ്റ്റ്യൻ കാനഡയിൽ പോയത്. മാതാപിതാക്കൾ സൗദിയിലാണ്.