ആദ്യ പരിശ്രമത്തിൽ സിവിൽ സര്‍വീസ്;മികച്ച നേട്ടം കൈവരിച്ച് സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി

ന്യൂഡെല്‍ഹി: കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ ലിസ്റ്റില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ളയും തിരഞ്ഞെടുക്കപെട്ടു. ആദ്യ പരിശ്രമത്തിലായിരുന്നു അഞ്ജലിയുടെ നേട്ടം. 2019 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിവിധ സര്‍വീസുകളിലേക്ക് യുപിഎസ് സി ശുപാര്‍ശ ചെയ്ത 89 ഓളം ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റിലാണ് അഞ്ജലി സ്ഥാനം പിടിച്ചത്.

ഐഎഎസ് പദവിയിലേക്കാണ് അഞ്ജലി തിരഞ്ഞെടുക്കപെട്ടത്. രാജസ്ഥാന്‍ കോട്ടയിലെ സോഫിയ ഹയര്‍ സെക്കഡറി സ്‌കൂളില്‍ നിന്ന് ആര്‍ട്‌സ് വിഭാഗത്തില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ അഞ്ജലി, ദില്ലിയിലെ രാംജാസ് കോളേജില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. പിന്നീടാണ് സിവില്‍ സര്‍വീസിലേക്ക് കടക്കുന്നത്. 2019 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം 2020 ഓഗസ്റ്റ് 4 നാണ് പ്രഖ്യാപിച്ചത്.