നടന്നു പോകുന്ന ദമ്പതികളുടെ മേൽ കാർ പാഞ്ഞുകയറി; ഭർത്താവ് മരിച്ചു

കൊച്ചി: റോഡിലൂടെ നടന്നുപോകുകയായിരുന്ന ദമ്പതികളുടെ മേൽ കാർ പാഞ്ഞു കയറി ഭർത്താവ് മരിച്ചു.ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉദയംപേരൂർ ഉപ്പുട്ടിപ്പറമ്പിൽ പത്മനാഭന്റെ മകൻ യു.പി. ബാബുവാണ് (46)മരിച്ചത്. ഭാര്യ സജിനിയെ (40) തൃപ്പൂണിത്തുറയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിര്‍ധന കുടുംബാംഗമായ ബാബു ലോട്ടറി വില്‍പ്പനക്കാരനാണ് കൊച്ചുപള്ളി ടെലിഫോൺ
എക്സ്ചേഞ്ചിനു സമീപം ഞായറാഴ്ച വൈകിട്ട് 3 നായിരുന്നു അപകടം. പൂത്തോട്ട ഭാഗത്തു നിന്ന് വന്ന കാറാണ് ഇവരുടെ മേൽ പറഞ്ഞു കയറിയത്.

ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാബു മരിച്ചു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. മക്കൾ: ഐശ്വര്യ, ശിവപ്രിയ