ബെംഗളൂരു: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
കർണാടകയിൽ ഞായറാഴ്ചയാണ് സംഭവം. ബിജെപി കോർ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കാരണമെന്നാണ് റിപ്പോർട്ട്. ചിത്രദുർഗയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.