ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്‌​ സഹോദരങ്ങളായ യുവാക്കൾ മരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്‌​ സഹോദരങ്ങളായ യുവാക്കൾ മരിച്ചു. ചെറിയനാട് നടാലിൽ തെക്കേതിൽ വീട്ടിൽ ഹരിദാസ് – സുജിത ദമ്പതികളുടെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്.

മാവേലിക്കര – കോഴഞ്ചേരി എം.കെ റോഡിൽ ശനിയാഴ്ച രാത്രി 11നാണ്​ അപകടം.കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാൻ പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപ്പു സംഭവസ്ഥലത്തുവെച്ച്‌​ തന്നെ മരിച്ചു. ഷൺമുഖൻ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്​.

ഷൺമുഖൻ്റെ സംസ്​കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടിൽ നടക്കും.
ഡി​പ്ലോമ കഴിഞ്ഞ് സേലത്ത്​ ജോലിയുണ്ടായിരുന്ന ഷൺമുഖൻ കഴിഞ്ഞ ഒരു വർഷമായി നാട്ടിലുണ്ട്. പ്ലസ് ടു കഴിഞ്ഞ്​ നിൽക്കുകയാണ് അപ്പു.