മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകാത്ത കോവാക്സിന് അടിയന്തര അനുമതി നൽകിയത് അപകടകരം: ശശിതരൂർ എംപി

തിരുവനന്തപുരം: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അടിയന്തര അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ശശി തരൂർ എംപി. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകാത്ത വാക്സിന് അനുമതി നൽകിയത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നും വാക്സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

‘കോവാക്സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. കോവാക്സിന് അടിയന്തരാനുമതി നൽകിയത് നേരത്തേയാണ് അത് അപകടകരവുമാണ്. ആരോഗ്യ മന്ത്രി ഹർഷവർധൻ ഇക്കാര്യത്തിൽ വ്യക്തത നൽകണം. ട്രയലുകൾ പൂർത്തിയാകുന്നത് വരെ കോവാക്സിന്റെ ഉപയോഗം ഒഴിവാക്കണം. അതിനിടയിൽ ആസ്ട്രസെനകയുടെ വാക്സിൻ ആരംഭിക്കാം.’ ശശി തരൂർ ട്വീറ്റ് ചെയ്തു.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ രണ്ടു ട്രയലുകളാണ് പൂർത്തിയായിട്ടുളളത്. ആദ്യഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ എഴുപതുശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.