കുവൈറ്റ്: കൊറോണ വൈറസ് വ്യാപനം തടയാൻ കുവൈറ്റിൽ ഏപ്രിൽ 26 വരെ അവധി ദീർഘിപ്പിച്ചു. ഏപ്രിൽ 12 വരെ സർക്കാർ ഓഫീസുകൾക്ക് അവധി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലെ കർഫ്യൂസമയം വൈകീട്ട് 5 മുതൽ രാവിലെ 6 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാതലത്തിൽ സാമൂഹിക വ്യാപനം തടയാനാണ് അവധി ദീർഘിപ്പിച്ചത്.