കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമെന്ന് കോല്‍ക്കത്ത വുഡ്ലാന്‍ഡ്സ് ആശുപത്രി. ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ഇന്ന് രാവിലെയാണ് ഗാംഗുലിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴായിരുന്നു സംഭവം. ഉച്ചക്ക് ഒന്നോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയസംബന്ധമായ ചെറിയ പ്രശ്നം കണ്ടെത്തുകയും ഉടനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയുമായിരുന്നു. പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണ്. അദ്ദേഹത്തിന്റെ നാഡി മിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.