Home State ക്വാറന്റീൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പാളിനെതിരെ കേസെടുത്തു

ക്വാറന്റീൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പാളിനെതിരെ കേസെടുത്തു

0

മലപ്പുറം: ക്വാറന്റീൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ അഹമ്മദ് സവാദിനെതിരെയാണ് കേസെടുത്തത്.

പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികൾ, രക്ഷിതാക്കൾ എന്നിവർ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെ തുടർന്ന് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

ബന്ധുവിന്റെ മരണത്തെ തുടർന്ന് പ്രിൻസിപ്പാളിനോടും കുടുംബത്തോടും ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് പ്രിൻസിപ്പൾ അഹമ്മദ് സവദ് സ്കൂളിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here