ഓക്ലൻഡ്: ലോകം പുതുവർഷ പുലരിയിലേക്ക്. ന്യുസീലന്‍ഡിൽ പുതുവർഷാഘോഷങ്ങൾ നടന്നു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി.
ന്യൂസിലാന്‍ഡില്‍ ഓക്ലന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പുതുവര്‍ഷത്തെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്. ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു.
സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി.
ന്യൂസിലാന്‍ഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.
അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.