പെരുമ്പാവൂർ: നാലംഗ കുടുംബം ഇന്ന് ആത്മഹത്യ ചെയ്ത ചേലാമറ്റത്ത് ഗൃഹനാഥൻ ബിജുവിൻ്റെ ആത്മഹത്യാ കുറിപ്പിൽ പറ്റിച്ചവരുടെ പേരുകളും. ലക്ഷങ്ങളാണ് 12 പേർ പറ്റിച്ചത്. ഇവർക്കെതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്.
എൻ്റെ വീട്ടുകാരെയും കുടുംബക്കാരെയും വീട്ടിൽ കയറ്റരുത്. എൻ്റെ ആത്മാവിന് ശാന്തി കിട്ടില്ല. സിനിയുടെ ബന്ധുക്കളേയും കയറ്റരുത്. ചേലാമറ്റത്ത് ഇന്ന് ആത്മഹത്യ ചെയ്ത ബിജുവിൻ്റെ വീട്ടിൽ അവസാനമായി കുറിച്ചിട്ട വരികളാണിത്.
ഇന്ന് രാവിലെയാണ് ബിജുവിനേയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പാല് വാങ്ങാനെത്തിയ അയൽവാസിയായ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. പിന്നീടാണ് ആത്മഹത്യ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. പാൽ കുപ്പിക്കടിയിലായിരുന്നു ആത്മഹത്യ കുറിപ്പ്. ബിജു ചിട്ടി നടത്തിയിരുന്നു. ചിട്ടിപ്പണം പലിശക്ക് മറിച്ച് നൽകിയതാണ് വിനയായത്. പണം തിരികെ ലഭിക്കാതായതോടെ വലിയ സാമ്പത്തീക ബാധ്യതയായി.
ഇന്ന് വീട്ടില്‍ വരുന്നവര്‍ക്ക് പണം മടക്കി നല്‍കാമെന്ന് ബിജു പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇടപാടുകാര്‍ എത്തിയ സമയത്താണ് കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
കുടുംബത്തിലെ 4 അംഗങ്ങളെയാണ് വിട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിൻ്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നീ വരാണ് മരിച്ചത്. മക്കൾ 2 പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ചു കിടന്നത്.
ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് അന്വേഷിക്കുന്നു.