ഇന്ത്യയിൽ ജനിതകമാറ്റം വന്ന കൊറോണ സ്ഥിരീകരിച്ചരുടെ എണ്ണം 20 ആയി

ന്യൂഡെൽഹി: ജനിക മാറ്റം വന്ന കൊറോണ അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

നേരത്തെ ഡിസംബർ 22 മുതൽ ഡിസംബർ 31 വരെയായിരുന്നു യുകെ-ഇന്ത്യ വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയത്. ഇത് ജനുവരി ഏഴ് വരെ നീട്ടുകയാണ്. തുടർ നടപടികൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊറോണ ഇന്ത്യയിൽ 20 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണയ്ക്ക് കാരണമായ സാർസ് കോവ്-2 വൈറസിന്റെ ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം ബ്രിട്ടനു പുറമേ ഇന്ത്യ, ഡെൻമാർക്ക്, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.