ന്യൂയോർക്ക്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ ജോണു (65)മാണ് മരിച്ചത്.
ശനിയാഴ്ച ന്യുയോർക്കിൽ കൊറോണ ബാധിച്ച മലയാളി വിദ്യാർഥി മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്.
നേരത്തേ കൊറോണ ബാധിച്ച് മൂന്നു മലയാളികൾ അമേരിക്കയിൽ മരിച്ചിരുന്നു. തൊടുപുഴ മുട്ടം സ്വദേശി ഇഞ്ചനാക്കാട്ട് തങ്കച്ചൻ (51) ന്യൂയോർക്കിൽ കൊറോണ ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവരും കൊറോണ ബാധിച്ച് മരിച്ചിരുന്നു.