Home Politics ലീഗ് വിമതനെ വൈസ് ചെയർമാനാക്കി കളമശേരി നഗരസഭയിൽ ഭരണം പിടിക്കാൻ സിപിഎം

ലീഗ് വിമതനെ വൈസ് ചെയർമാനാക്കി കളമശേരി നഗരസഭയിൽ ഭരണം പിടിക്കാൻ സിപിഎം

0

കളമശേരി: ലീഗ് വിമതനെ വൈസ് ചെയർമാനാക്കി കളമശേരി നഗരസഭയിൽ ഭാഗ്യപരീക്ഷണത്തിന് സിപിഎം. റിബലുകളെ കുപ്പിയിലാക്കിയതോടെ ഇരുമുന്നണികളും 20 – 20 എന്ന നിലയിലാണ്. പട്ടിക വിഭാഗം വനിതാ സംവരണമായ അധ്യക്ഷ സ്ഥാനത്ത് യു ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സീമ കണ്ണനും എൽ ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി ചിത്രാ സുരേന്ദ്രനുമാണ് മത്സരിക്കുക. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിലേക്ക് യുഡിഎഫിനുവേണ്ടി മത്സരിക്കുന്ന മുസ്‍ലീം ലീഗ് പദവി മൂന്ന് കൗൺസിലർമാർക്കിടയിൽ പങ്കിടാൻ ധാരണയായി.

ഏകാംഗമായ ബി ജെ പി ഒരു മുന്നണിയേയും പിന്തുണക്കാതിരിക്കുകയും ആരുടേയും വോട്ട് അസാധു ആകാതിരിക്കുകയും ചെയ്താൽ നറുക്കെടുപ്പിലൂടെ ഭാഗ്യദേവതയാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ചിലപ്പോൾ അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങൾ മുന്നണികൾ തമ്മിൽ പങ്കിടേണ്ടതായും വരാം .

സ്ഥാനാർത്ഥി മരിച്ചതിനാൽ ആകെയുള്ള 42 സീറ്റിൽ 41 എണ്ണത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് 19, എൽ ഡി എഫ് 18, ബിജെപി 1, റിബലുകൾ 3 എന്നിങ്ങനെയാണ് കക്ഷിനില.

LEAVE A REPLY

Please enter your comment!
Please enter your name here