മുംബൈ: മുംബൈ നഗരത്തിൽ മൊബൈൽ സിഗ്നലിനായി ശക്തിയേറിയ പുറപ്പെടുവിപ്പിക്കുന്ന അനധികൃത ബൂസ്റ്ററുകൾ സ്ഥാപിച്ചതായി കണ്ടെത്തൽ.
ടെലികോം വകുപ്പിന്റെ അന്വേഷണത്തിലാണ് അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ബൂസ്റ്ററുകളും ആന്റിനകളും കണ്ടെത്തിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സിഗ്നലുകൾക്ക് ശക്തികൂട്ടാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപെട്ടത്.
സിഗ്നലുകളുടെ ക്രമാതീതമായ ഏറ്റക്കുറച്ചിലുകൾ എല്ലാ നെറ്റ് വർക്കുകളേയും ബാധിക്കുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധ കെട്ടിട സമുച്ചയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുപ്രകാരം 68 അനധികൃത ആന്റിനകളാണ് കണ്ടെത്തിയത്.