അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ കൊറോണ ബാധിച്ചു മരിച്ചു

ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ കൊറോണ ബാധിച്ചു മരിച്ചു. കറാച്ചി സ്വദേശി സിറാജ് കസ്‌ക്കർ (38) ആണ് മരിച്ചത്. മുംബൈയിലെ ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദാവൂദിന്റെ ഏറ്റവും മൂത്ത സഹോദരൻ സാബിർ കസ്‌കറിന്റെ മകനാണ് സിറാജ്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിറാജിന് കൊറോണ സ്ഥിരീകരിച്ചത്. ഉടനെ കറാച്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ രണ്ട് ദിവസത്തിന് ശേഷം സിറാജിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ വീണ്ടും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നു.