ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. വൈദ്യുതി ബോർഡിന്റെ കത്തിപ്പാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മംഗലത്ത് ചന്ദ്രനെയാണ് (52) ഇടുക്കി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി അനിൽ ശിക്ഷിച്ചത്.
ഇടുക്കിയിൽ പോക്സോ കോടതി സ്ഥാപിച്ച ശേഷം വിധിക്കുന്ന ഉയർന്ന ശിക്ഷയാണിത്. 5 വർഷം മുൻപ് വെള്ളത്തൂവൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു വിധി.
പ്രതി കൊന്നത്തടി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണു സംഭവം. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ.ബിന്ദു ഹാജരായി.