തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: മലയിൻകീഴ് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു പെരുകാവ് സ്വദേശി വിഷ്ണു ദേവ് (19), വലിയശാല സ്വദേശി അനന്തൻ (19) എന്നിവരാണ് മരിച്ചത്. മലയിൻകീഴ് പെരുകാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിന് സമീപത്തെ ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫയർഫോഴ്സ് മെഡിക്കൽ കോളേജിലേക്ക് മാറ്റി

പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മലയിൻകീഴ് പോലീസ് കേസെടുത്തു