ന്യൂഡെൽഹി: സ്വകാര്യ ആശുപത്രിയിൽ കൊറോണ ബാധിതതെന്നറിയാതെ വൃക്കരോഗിയെ ചികിൽസിച്ച് നാലുപേർക്ക് കൊറോണ.സംഭവത്തെ തുടർന്ന് ആശുപത്രിയിലെ108 ജീവനക്കാർ നിരീക്ഷണത്തിലായി.
പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് കൊറോണ ബാധിതനെന്നറിയാതെ രോഗിയെ ചികിൽസിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവിടെ ചികിൽസ തേടി വൃക്കരോഗി എത്തിയത്. പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഗംഗാറാം ആശുപത്രിയിലെ പരിശോധനയിലാണ് രോഗിക്ക് കൊറോണ ബാധ തിരിച്ചറിഞ്ഞത്.
പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിൽ കൊറോണ രോഗി കിടന്ന ആശുപത്രിയിലെ വെന്റിലേറ്റർ വൃത്തിയാക്കാതെ മറ്റൊരു രോഗിക്ക് ഉപയോഗിക്കുന്ന സാഹചര്യവുമുണ്ടായി.
ഡോക്ടറുൾപ്പെടെ നാല് പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. മറ്റ് രോഗികൾക്കും കൊറോണ ബാധയുണ്ടായി എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും രോഗിയെ ആദ്യഘട്ടത്തിൽ ചികിത്സിച്ചത്. അതിനാൽ തന്നെ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നില്ല. 108 ഓളം ആശുപത്രി ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. 12 മലയാളികൾ അടക്കം 27 പേർ ആശുപത്രി ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്.