ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ഗുരുവായൂര്‍: ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തില്‍ താലികെട്ട് കഴിഞ്ഞാല്‍ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം.

തിരക്ക് ഒഴിവാക്കാനാണിത്. ബുധനാഴ്ച ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച്​ തുടങ്ങിയെങ്കിലും തിരക്ക് കുറവാണ്. ബുധനാഴ്ചയിലേക്ക് 33 വിവാഹങ്ങൾക്ക്​ ശീട്ടാക്കിയിരുന്നെങ്കിലും ആറെണ്ണമാണ് നടന്നത്.

വെർച്വൽ ക്യൂ വഴി 1500 പേർക്ക് ദർശനത്തിന് അനുമതിയുണ്ടെങ്കിലും 500 ല്‍ താഴെ പേർ മാത്രമാണ് എത്തിയത്. വഴിപാട്​ കൗണ്ടറുകള്‍ക്ക്​ മുന്നിലും വരിയുണ്ടായില്ല. തുലാഭാരവും കുറഞ്ഞു.