ആലപ്പുഴ: ജില്ലയിൽ ഇന്ന് 329 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 315 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഒരാൾ വിദേശത്തു നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
212 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50186 പേർ രോഗ മുക്തരായി. 4182 പേർ ചികിത്സയിൽ ഉണ്ട്.