Home State സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൻ്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൻ്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0

ആലപ്പുഴ : സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൻ്റെ ജപ്തി ഭീഷണിയെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് സ്വദേശി റ്റി.എ ബാബു (55) ആണ് ആത്മഹത്യ ചെയ്തത്. ലോക് ഡൗൺ കാലയളവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഫിനാൻസ് അധികൃതർ ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതാണ് അത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

വീട് വക്കുന്നതിനായി എടുത്ത രണ്ടു ലക്ഷം രൂപ വായ്പയുടെ അടവ് ബാങ്ക് അധികൃതർ ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും ബാബുവിൻ്റെ ബന്ധുക്കൾ പറയുന്നു. എന്നാൽ രണ്ടു ലക്ഷം രൂപയിൽ ഒന്നര ലക്ഷത്തിലധികം രൂപയും തിരിച്ചടച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മാസവും പണം അടച്ചിരുന്നെങ്കിലും ജപ്തി ഭീഷണി ഒഴിഞ്ഞിരുന്നില്ലെന്നും ബാങ്കിൽ നിന്നുള്ള നിരന്തര ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നും ബാബുവിൻ്റെ ഭാര്യ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഭാര്യ പോലീസിൽ പരാതി നൽകി. മണ്ണഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here