വീട്ടമ്മമാർക്ക് ശമ്പളം;എല്ലാ വീടുകളിലും ഇന്റർനെറ്റ് ; പുതിയ വാഗ്ദാനങ്ങളുമായി കമൽഹാസൻ

ചെന്നൈ∙ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ . മറ്റു പാർട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാൻ താൽപര്യമില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകും. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകും. സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കർഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു. അഴിമതി ഇല്ലാതാക്കിയാൽ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും. ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ കൈകോർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.