Home State കോട്ടയത്ത് 217 പേര്‍ക്കു കൂടി കൊറോണ ; എല്ലാവർക്കും സമ്പർക്കം മുഖേന രോഗം

കോട്ടയത്ത് 217 പേര്‍ക്കു കൂടി കൊറോണ ; എല്ലാവർക്കും സമ്പർക്കം മുഖേന രോഗം

0

കോട്ടയം: ജില്ലയില്‍ ഇന്ന് 217 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 217 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2153 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 86 സ്ത്രീകളും 21കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

217 പേർ രോഗമുക്തരായി. 5958 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45870 പേര്‍ കൊറോണ ബാധിതരായി. 39800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12761 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -30, ചങ്ങനാശേരി -26,വെച്ചൂർ-16, തൃക്കൊടിത്താനം-12, കടപ്ലാമറ്റം -10, ഏറ്റുമാനൂർ, കങ്ങഴ – 8, തലയാഴം – 7

ടി.വി പുരം, വാഴപ്പള്ളി, പാലാ, മണർകാട് – 6, അതിരമ്പുഴ – 5,മീനച്ചിൽ, മാടപ്പളളി – 4,പായിപ്പാട്, കുമരകം, പനച്ചിക്കാട്, ആർപ്പൂക്കര, അയർക്കുന്നം – 3

എലിക്കുളം, കിടങ്ങൂർ, ഉഴവൂർ, വൈക്കം, പുതുപ്പള്ളി, നെടുംകുന്നം, എരുമേലി, കാണക്കാരി, മുളക്കുളം, പള്ളിക്കത്തോട്, വാകത്താനം, മുണ്ടക്കയം – 2

മറവന്തുരുത്ത്, വിജയപുരം, ഭരണങ്ങാനം, കടനാട്, തലയോലപ്പറമ്പ്, ഞീഴൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, ചെമ്പ്, ചിറക്കടവ്, ഈരാറ്റുപേട്ട, അയ്മനം, തിരുവാർപ്പ്, പാമ്പാടി, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കോരുത്തോട്, പാറത്തോട്, മുത്തോലി, പൂഞ്ഞാർ, വെള്ളൂർ, മണിമല, അകലക്കുന്നം, മാഞ്ഞൂർ – 1

LEAVE A REPLY

Please enter your comment!
Please enter your name here