ന്യൂഡെൽഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. ഇന്നലെയായിരുന്നു വോറയുടെ തൊണ്ണൂറ്റി മൂന്നാം ജന്മദിനം. ഈ വർഷം ഒക്ടോബറിൽ മോത്തിലാൽ വോറയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)ൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു.
ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ശാന്തി ദേവി വോറക്കും ഭാര്യ ശാന്തി ദേവി വോറക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍, രാജ്യസഭാംഗം, ദീര്‍ഘകാലത്തോളം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1985-1988 കാലത്താണ് വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവര്‍ഷം ഏപ്രിലില്‍ രാജ്യസഭാംഗമായി.1993 മുതല്‍ 1996 വരെ യു പി ഗവര്‍ണര്‍ സ്ഥാനം വഹിച്ചു.1970ല്‍ മധ്യപ്രദേശത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വോറ മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ചെയര്‍മാനായി.
1977ലും 1980ലും വീണ്ടും എം എല്‍ എയായി. 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തെത്തി. മാധ്യമ പ്രവർത്തകനായിരുന്ന മോത്തിലാൽ വോറ 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.